ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ 1381 കിലോ സ്വർണം പിടികൂടി. രണ്ടു വാഹനങ്ങളിലായി കടത്താൻ ശ്രമിച്ച സ്വർണം തിരുവള്ളൂരിലെ ചെക്ക് പോസ്റ്റിൽവച്ച് ഫ്ളൈയിംഗ് സ്ക്വാഡാണു പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിൽ എടുത്തു. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള സ്വർണമാണു വാനിലുണ്ടായിരുന്നതെന്ന് ഇവർ അറിയിച്ചു.