ലക്നോ: ലക്നോവിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെതിരേ സമാജ്വാദി പാർട്ടി സ്ഥാനാർഥിയായി പൂനം സിൻഹ മത്സരിക്കും. ഇന്നലെ എസ്പി അധ്യക്ഷൻ അഖിലേഷ ് യാദവാണ് പൂനത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. മുൻ കേന്ദ്രമന്ത്രി ശത്രുഘ്നൻ സിൻഹയുടെ ഭാര്യയാണു പൂനം. ബിഹാറിലെ പാറ്റ്നസാഹിബ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാണു ശത്രുഘ്നൻ സിൻഹ. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദാണു പാറ്റ്നസാഹിബിൽ ബിജെപി സ്ഥാനാർഥി.