ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിക്കെതിരേ അണ്ണാ ഡിഎംകെ സ്ഥാനാർഥി എ.സി. ഷൺമുഖൻ നല്കിയ ഹർജി ഹൈക്കോടതി തള്ളി. വൻതോതിൽ പണം പിടിച്ചെടുത്തതിനെത്തുടർന്നായിരുന്നു വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.