അഹമ്മദാബാദ്: ഈ ലോക്സഭാ തെരഞ്ഞെടുപ്പ് രാമനും രാവണനും, ഗോഡ്സെയും ഗാന്ധിയും തമ്മിലുള്ള യുദ്ധമാണെന്ന് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു. അഹമ്മദാബാദിലെ ദോൽകയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റഫാൽ ഇടപാട്, തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ എന്നിവയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം വിമർശിച്ചു. ചൈന കടലിനടിയിലൂടെ റെയിൽപാത ഉണ്ടാക്കുന്നു, അമേരിക്ക ചൊവ്വായിൽ ജീവൻ കണ്ടെത്താൻ ശ്രമിക്കുന്നു, റഷ്യ റോബർട്ടിന്റെ സൈന്യമുണ്ടാക്കുന്നു. ഇന്ത്യ എന്താണു ചെയ്യുന്നത്. നമ്മൾ ചൗക്കിദാറിനെ (കാവൽക്കാരൻ) ഉണ്ടാക്കി. എന്നാൽ,അദ്ദേഹം ചോർ (കള്ളൻ) ആണ്. ഞാൻ തീർച്ചയായും നിങ്ങളോട് പറയുന്നു, നിങ്ങൾ ഒരു കള്ളനാണ്- സിദ്ദു പറഞ്ഞു.
നിങ്ങൾ ദേശീയതയെപ്പറ്റി പറയുന്നു. മോദി നിങ്ങൾ കേൾക്കണം, ഈ യുദ്ധം ഭഗവാൻ കൃഷ്ണനും കംസനും തമ്മിൽ, രാമനും രാവണനും തമ്മിൽ, ഗോഡ്സയും ഗാന്ധിയും തമ്മിലാണ് നടക്കുന്നത്. അന്പലത്തെയും മസ്ജിദിനെത്തുറിച്ചും പറയുന്നത് നിറുത്തി തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യണമെന്നും പഞ്ചാബ് മന്ത്രി പറഞ്ഞു.