വാഷിംഗ്ടൺ ഡിസി: യെമനിലെ സംഘർഷത്തിൽ സൗദി സഖ്യത്തിനു നൽകുന്ന പിന്തുണ അവസാനിപ്പിക്കാൻ നിർദേശിക്കുന്ന ബിൽ പ്രസിഡന്റ് ട്രംപ് വീറ്റോ ചെയ്തു.
സെനറ്റും ജനപ്രതിനിധി സഭയും അംഗീകരിച്ച ഒരു ബിൽ ട്രംപ് വീറ്റോ ചെയ്യുന്നത് രണ്ടാം തവണയാണ്. മെക്സിക്കൻ അതിർത്തിയിലെ മതിൽ നിർമാണത്തിനു ഫണ്ട് സ്വരൂപിക്കാൻ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിൻവലിക്കാൻ നിർദേശിക്കുന്ന ബില്ലാണ് ഇതിനു മുന്പ് വീറ്റോ ചെയ്തത്.
യെമൻ പ്രശ്നത്തിൽ പാസാക്കിയ ബിൽ അനാവശ്യവും അപടകരവും ഭരണഘടനാപരമായി തനിക്കു സിദ്ധിച്ചിട്ടുള്ള അവകാശത്തെ ദുർബലപ്പെടുത്തുന്നതുമാണെന്നു ട്രംപ് നിരീക്ഷിച്ചു. ഇറാനിൽനിന്നുള്ള ഭീഷണി നേരിടാൻ സൗദി സഖ്യത്തെ പിന്തുണയ്ക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ വീറ്റോയെ സൗദി സഖ്യത്തിൽ അംഗമായ യുഎഇ സ്വാഗതം ചെയ്തു. തന്ത്രപ്രാധാന്യമുള്ള അവസരോചിതമായ നടപടിയാണിതെന്ന് വിദേശമന്ത്രി അൻവാർ ഗർഗാഷ് പറഞ്ഞു.