റിയാദ്: ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരായ രണ്ടു പ്രതികളെ സൗദിയിൽ തലവെട്ടിക്കൊന്നു. ആരിഫ് ഇമാമുദ്ദീൻ എന്നയാളെ വധിച്ച കേസിലാണ് ഹോഷിയാർപുർ സ്വദേശി സത്വിന്ദർ കുമാർ, ലുധിയാന സ്വദേശി ഹർജീത് സിംഗ് എന്നിവരെ വധശിക്ഷയ്ക്കു വിധേയമാക്കിയത്. ഫെബ്രുവരി 28നാണു ശിക്ഷ നടപ്പാക്കിയത്.