+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കാൻ കോൺഗ്രസ്

ഭോ​​പ്പാ​​ൽ: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ 15 വ​​ർ​​ഷ​​ത്തെ ബി​​ജെ​​പി ഭ​​ര​​ണം അ​​വ​​സാ​​നി​​പ്പി​​ച്ച് അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യ കോ​​ൺ​​ഗ്ര​​സ് ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും നേ​​ട്ടം ആ​​വ​​ർ
മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കാൻ കോൺഗ്രസ്
ഭോ​​പ്പാ​​ൽ: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ 15 വ​​ർ​​ഷ​​ത്തെ ബി​​ജെ​​പി ഭ​​ര​​ണം അ​​വ​​സാ​​നി​​പ്പി​​ച്ച് അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യ കോ​​ൺ​​ഗ്ര​​സ് ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും നേ​​ട്ടം ആ​​വ​​ർ​​ത്തി​​ക്കാ​​നൊ​​രു​​ങ്ങു​​ന്നു.

2014ൽ 29​​ൽ 27 സീ​​റ്റും ബി​​ജെ​​പി​​ക്കാ​​യി​​രു​​ന്നു. മു​​ഖ്യ​​മ​​ന്ത്രി ക​​മ​​ൽ​​നാ​​ഥും എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജ്യോ​​തി​​രാ​​ദി​​ത്യ സി​​ന്ധ്യ​​യും മാ​​ത്ര​​മാ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ​​ത​​വ​​ണ കോ​​ൺ​​ഗ്ര​​സ് ടി​​ക്ക​​റ്റി​​ൽ വി​​ജ​​യി​​ച്ച​​ത്.

നാ​​ലു മാ​​സം മു​​ന്പാ​​ണു പു​​തി​​യ സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ലേ​​റി​​യ​​ത്. അ​​തി​​നാ​​ൽ ഭ​​ര​​ണ​​വി​​രു​​ദ്ധ വി​​കാ​​രം എ​​ന്ന ഘ​​ട​​ക​​മി​​ല്ല. ഇ​​ത്ത​​വ​​ണ മോ​​ദി​​ത​​രം​​ഗ​​മി​​ല്ലാ​​ത്ത​​തും കോ​​ൺ​​ഗ്ര​​സി​​ന്‍റെ ആ​​ത്മ​​വി​​ശ്വാ​​സം ഉ​​യ​​ർ​​ത്തു​​ന്നു. നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 12 ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ കോ​​ൺ​​ഗ്ര​​സ് മു​​ന്നി​​ലെ​​ത്തി​​യി​​രു​​ന്നു.

അ​​തേ​​സ​​മ​​യം, ഭ​​ര​​ണം ന​​ഷ്ട​​മാ​​യി​​ട്ടും ബി​​ജെ​​പി 17 സീ​​റ്റു​​ക​​ളി​​ൽ മു​​ന്നി​​ലാ​​യി​​രു​​ന്നു. മൊ​​റേ​​ന, ഭി​​ന്ദ്, ഗ്വാ​​ളി​​യ​​ർ, മ​​ണ്ഡ്‌​​ല, ചി​​ന്ദ്‌​​വാ​​ഡ, രാ​​ജ്ഗ​​ഡ്, ദീ​​വാ​​സ്, ര​​ത്‌​​ലാം, ധ​​ർ, ഖ​​ർ​​ഗോ​​ൺ, ഖാ​​ണ്ഡ്‌​​വ, ബേ​​ട്ടൂ​​ൽ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലാ​​ണു കോ​​ൺ​​ഗ്ര​​സ് മു​​ന്നി​​ലെ​​ത്തി​​യ​​ത്. ഗു​​ണ, സാ​​ഗ​​ർ, ടി​​ക്കം​​ഗ​​ഡ്, ദ​​മോ​​ഹ്, ഖ​​ജൂ​​രാ​​ഹോ, സാ​​ത്ന, റീ, ​​സി​​ഥി, ഷാ​​ദോ​​ൾ, ജ​​ബ​​ൽ​​പു​​ർ, ബാ​​ലാ​​ഘ​​ട്ട്, ഹോ​​ഷം​​ഗ​​ബാ​​ദ്, വി​​ദി​​ശ, ഭോ​​പ്പാ​​ൽ, ഉ​​ജ്ജൈ​​ൻ, മാ​​ന്ദ്സോ​​ർ, ഇ​​ൻ​​ഡോ​​ർ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ബി​​ജെ​​പി മു​​ന്നി​​ലെ​​ത്തി. ജ്യോ​​തി​​രാ​​ദി​​ത്യ സി​​ന്ധ്യ​​യു​​ടെ മ​​ണ്ഡ​​ല​​മാ​​യ ഗു​​ണ​​യി​​ൽ ബി​​ജെ​​പി മു​​ന്നി​​ലെ​​ത്തി​​യ​​ത് ശ്ര​​ദ്ധേ​​യ​​മാ​​യി​​രു​​ന്നു.