അസൻസോൾ: ബംഗാളിലെ അസൻസോളിൽ ഏറ്റുമുട്ടുന്നത് നടിയും ഗായകനും. കേന്ദ്രമന്ത്രിയും സിറ്റിംഗ് എംപിയുമായ ബാബുൽ സുപ്രിയോ(48)യെ നേരിടാൻ തൃണമൂൽ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് പ്രമുഖ നടി മൂൺ മൂൺ സെന്നി(65)നെയാണ്. 2014ൽ ബങ്കുരയിൽ സിപിഎം അതികായൻ ബസുദേബ് ആചാര്യയെ അട്ടിമറിച്ചയാളാണു മൂൺ മൂൺ സെൻ. 1980 മുതൽ 2009 വരെ തുടർച്ചയായി ഒന്പതു തവണ വിജയിച്ച ആചാര്യയെ 97,511 വോട്ടിനായിരുന്നു മൂൺ മൂൺ സെൻ അട്ടിമറിച്ചത്.
തനിക്കെതിരേ നിശിത വിമർശനം നടത്തുന്ന ബാബുൽ സുപ്രിയോയെ ഒതുക്കാനാണ് അസൻസോളിൽ മൂൺ മൂൺ സെന്നിനെ മമത മത്സരിപ്പിക്കുന്നത്. ചില്ലറക്കാരിയൊന്നുമല്ല മൂൺ മൂൺ സെൻ. ബംഗാൾ സിനിമയിലെ ഇതിഹാസ താരം സുചിത്ര സെന്നിന്റെ മകൾ. ഓക്സ്ഫഡിൽ വിദ്യാഭ്യാസം നേടിയ മൂൺ മൂൺ സെന്നിന്റെ ക്ലാസ്മേറ്റ് ആണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ബംഗാളി, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, മറാഠി, കന്നഡ സിനിമകളിൽ അഭിനയിച്ച താരമാണു മൂൺ മൂൺ സെൻ. മലയാളത്തിൽ അങ്ങാടി ഉൾപ്പെടെ നാലു ചലച്ചിത്രങ്ങളിലാണ് ഇവർ അഭിനയിച്ചത്. മക്കളായ റിയയും റെയ്മയും ചലച്ചിത്രതാരങ്ങളാണ്.
1990കളിൽ പിന്നണിഗായകനായാണു ബാബുൽ സുപ്രിയോ രംഗത്തെത്തുന്നത്. ബംഗാളി, ഹിന്ദി സിനിമകളിലാണു സുപ്രിയോ പ്രധാനമായും ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. ലോക്സഭയിലേക്കുള്ള കന്നി മത്സരത്തിൽത്തന്നെ വിജയിച്ച സുപ്രിയോയ്ക്ക് കേന്ദ്രമന്ത്രിപദവും ലഭിച്ചു. തൃണമൂൽ കോൺഗ്രസ് ട്രേഡ് യൂണിയൻ നേതാവ് ഡോലാ സെന്നിനെ ആയിരുന്നു സുപ്രിയോ പരാജയപ്പെടുത്തിയത്. 2014ൽ ബംഗാളിൽ രണ്ടു സീറ്റിലാണു ബിജെപി വിജയിച്ചത്.