സിംഗപ്പുർ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസ് കിരീടം ടോസ് സീഡായ ജാപ്പനീസ് താരം കെന്റോ മൊമോറ്റയ്ക്ക്. ആവേശകരമായ ഫൈനലിൽ ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ജിന്റിംഗിനെ കീഴടക്കിയാണ് മൊമോറ്റ ചാന്പ്യനായത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ജാപ്പനീസ് താരത്തിന്റെ ജയം. സ്കോർ: 10-21, 21-19, 21-13. 73 മിനിറ്റ് മത്സരം നീണ്ടു. ജയത്തോടെ ഹെഡ് ടു ഹെഡിൽ മൊമോറ്റ 7-3ന് ലീഡ് ചെയ്യുന്നു.
ലോക ഒന്നാം നന്പറായ തായ്പേയിയുടെ തായ് സു യിംഗിനാണ് വനിതാ സിംഗിൾസ് കിരീടം. ജാപ്പനീസ് താരമായ നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമിൽ കീഴടക്കിയാണ് സായ് സു കിരീടം സ്വന്തമാക്കിയത്. സ്കോർ: 21-19, 21-15.
സിംഗപ്പുർ ഓപ്പണ്‍ മൊമോറ്റയ്ക്ക്
12:11 AM Apr 15, 2019 | Deepika.com