ഹൂസ്റ്റൺ: യുഎസിലെ ടെക്സസ് സംസ്ഥാനത്തു വീശിയ രണ്ടു ചുഴലിക്കൊടുങ്കാറ്റുകളിൽ രണ്ടു കുട്ടികൾ മരിച്ചു. മൂന്നും എട്ടും വയസുള്ള കുട്ടികളാണു മരിച്ചത്. കാറിൽ മരം വീണാണു മരണം. മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു. ചുഴലിക്കൊടുങ്കാറ്റിൽ പത്തിലധികം പേർക്കു പരിക്കേറ്റു.