മാഡ്രിഡ്: വെനസ്വേലയിലെ മുൻ പട്ടാള ചാരസംഘടനാ മേധാവി ഹ്യൂഹോ കർവാഹൽ സ്പെയിനിൽ അറസ്റ്റിലായി. മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട് അമേരിക്ക രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
വെനസ്വേലയിലെ അന്തരിച്ച പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ അടുത്ത അനുയായി ആ യിരുന്നു ഇദ്ദേഹം. എന്നാൽ ഈ വർഷമാദ്യം പ്രതിപക്ഷത്തിനൊപ്പം ചേർന്നു. ഇപ്പോഴത്തെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ വെല്ലുവിളിച്ച് ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് ഹുവാൻ ഗ്വായിഡോയെ പിന്തുണയ്ക്കുന്നതായി കർവാഹൽ പ്രഖ്യാപിച്ചിരുന്നു. കർവാഹലിനെ അമേരിക്കയ്ക്കു കൈമാറാനുള്ള നടപടികൾ സ്പെയിൻ സ്വീകരിക്കും.