ലണ്ടൻ: ബ്രിട്ടനിലെ പ്രമുഖ കൊമേഡിയൻ ഇയാൻ കോഗ്നിറ്റോ(60) സ്റ്റേജിൽ ഹാസ്യപരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പക്ഷേ കാണികൾ വിശ്വസിച്ചില്ല. തമാശയെന്നു കരുതി ആർത്തുചിരിച്ചു.
ബിസ്റ്ററിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. പക്ഷാഘാതം വന്നാലെങ്ങനെയിരിക്കും, ഞാൻ നിങ്ങളുടെ മുന്നിൽ മരിച്ചാൽ എങ്ങനെയിരിക്കും എന്നൊക്കെപ്പറഞ്ഞ് അദ്ദേഹം കാണികളെ ചിരിപ്പിച്ചു. കുറച്ചുകഴിഞ്ഞ് ശ്വാസമെടുത്ത് സ്റ്റൂളിലിരുന്നു, പിന്നെ വീണു.
കാണികൾ മാത്രമല്ല, സംഘാടകരും തമാശയെന്നാണു കരുതിയത്. അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും ഇയാൻ എഴുന്നേറ്റില്ല. സഹപ്രവർത്തകൻ അടുത്തു ചെന്നിട്ടും എഴുന്നേറ്റില്ല. സദസിലുണ്ടായിരുന്ന രണ്ടു നഴ്സുമാർ പരിശോധിച്ചപ്പോൾ മരണം സംഭവിച്ചതായി മനസിലായി.
ആരോഗ്യനില മോശമായിട്ടും ഇയാൻ പരിപാടിക്കു തയാറാവുകയായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു.
ലണ്ടനിൽ ജനിച്ച ഇയാന്റെ യഥാർഥ പേര് പോൾ ബാർബിയേരി എന്നാണ്. എൺപതുകൾ മുതൽ സദസുകൾക്കുമുന്നിൽ പരിപാടികൾ അവതരിപ്പിച്ചിരുന്നു.