ഷാങ്ഹായ്: ഫോർമുല വണ്‍ കാറോട്ട ചാന്പ്യൻഷിപ്പ് 1000 മത്സരങ്ങൾ പൂർത്തിയാക്കുന്നു. ഷാങ്ഹായിയിൽ ഇന്ന് നടക്കുന്ന ചൈനീസ് ഗ്രാൻപ്രീയാണ് എഫ് വണ്ണിലെ 1000-ാമത് മത്സരം. എഫ് വണ്‍ ഒൗദ്യോഗിക വെബ്സൈറ്റാണ് ചൈനീസ് ഗ്രാൻപ്രീ 1000-ാമത് റേസ് ആണെന്ന് പ്രഖ്യാപിച്ചത്. വേഗപ്പോരാട്ട ചരിത്രത്തിലെ പുതിയൊരു നാഴികക്കല്ലാണ് ഷാങ്ഹായിയിൽ ഇന്ന് അരങ്ങേറുക.
എഫ് വണ്‍ 1000 തികയ്ക്കുന്ന പശ്ചാത്തലത്തിൽ ഇതുവരെ ചാന്പ്യൻഷിപ്പ് നേടിയവരുടെ പ്രത്യേക പോസ്റ്ററുകൾ പുറത്തിറക്കിയിട്ടുണ്ട്. മൈക്കിൾ ഷൂമാർക്കർ, ലൂയിസ് ഹാമിൽട്ടണ്, സെബാസ്റ്റ്യൻ വെറ്റൽ, അലേൻ പ്രോസ്റ്റ്, സെന്ന, അലോണ്‍സോ തുടങ്ങി ഇതുവരെ ഗ്രാൻപ്രീ ജേതാക്കളായിട്ടുള്ള 107 പേരുടെയും പേരുകൾ പോസ്റ്ററിൽ ആലേഖനം ചെയ്തിട്ടുണ്ട്.
എഫ് വണ്ണിലെ 1000-ാമത് മത്സരം ഇന്ന്
11:22 PM Apr 13, 2019 | Deepika.com