മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ കിരീടം ഉറപ്പിച്ച് മുന്നേറുന്ന യുവന്റസിന് അപ്രതീക്ഷിത തോൽവി. എവേ പോരാട്ടത്തിൽ സ്പാലിനോട് 2-1ന് യുവന്റസ് തോറ്റു.
മൊയിസ് കേനിന്റെ (30-ാം മിനിറ്റ്) ഗോളിൽ മുന്നിട്ടു നിന്നശേഷമായിരുന്നു യുവെയുടെ തോൽവി.
ബാഴ്സയ്ക്കു സമനില
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ശക്തരായ ബാഴ്സലോണയയെ സമനിലയിൽ കുടുക്കി ഹ്യൂസ്ക. എവേ പോരാട്ടത്തിനിറങ്ങിയ ബാഴ്സയ്ക്ക് ഗോൾ രഹിത സമനില വഴങ്ങേണ്ടിവന്നു.
74 പോയിന്റുമായി ബാഴ്സയാണ് ലീഗിന്റെ തലപ്പത്ത്.
യുവന്റസിനു തോൽവി
11:22 PM Apr 13, 2019 | Deepika.com