സിന്ധു പുറത്ത്
11:22 PM Apr 13, 2019 | Deepika.com
സിംഗപ്പുര്‍: പൊരുതാന്‍ പോലുമാകാതെ പി.വി. സിന്ധു സിംഗപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണിന്റെ വനിത സിംഗിള്‍സ് സെമിയില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയോടു തോറ്റു. ഇതോടെ സിംഗപ്പുര്‍ ഓപ്പണില്‍ ഇന്ത്യന്‍ പോരാട്ടങ്ങള്‍ക്കെല്ലാം അവസാനവുമായി. ഏകപക്ഷീയമായ മത്സരത്തില്‍ 21-7, 21-11നാണ് ലോക ഒന്നാം നമ്പര്‍ ഒകുഹാര സിന്ധുവിനെ തകര്‍ത്തത്.