ബാസ്കറ്റ്: ഇന്ത്യൻ ബാങ്ക് ഫൈനലിൽ
11:22 PM Apr 13, 2019 | Deepika.com
ഇരിങ്ങാലക്കുട: ദക്ഷിണേന്ത്യൻ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ചെന്നൈ ഇന്ത്യൻ ബാങ്ക് ഫൈനലിൽ. ഗ്രൂപ്പ് എ ചാന്പ്യന്മാരായാണ് ഇന്ത്യൻ ബാങ്ക് ഇന്നു നടക്കുന്ന ഫൈനലിനു യോഗ്യത നേടിയത്. ഇന്നലെ നടന്ന പോരാട്ടത്തിൽ ഇന്ത്യൻ ബാങ്ക് മാന്നാനം കെഇ കോളജിനെ 97-65നു കീഴടക്കി. മറ്റു മത്സരങ്ങളിൽ സെൻട്രൽ ആൻഡ് കസ്റ്റംസ് കൊച്ചിയും ശ്രീ കേരളവർമ കോളജ് തൃശൂരും ജയം സ്വന്തമാക്കി.