ജയ്പുർ: അന്പയറുടെ തീരുമാനം ചോദ്യംചെയ്തുള്ള ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എം.എസ്. ധോണിയുടെ നടപടിയെ വിമർശിച്ച് രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ലർ.
മത്സരത്തിനിടെ മൈതാനത്തേക്കിറങ്ങിയ ധോണി ചെയ്തത് ശരിയായില്ല. ഞാൻ ബൗണ്ടറി ലൈനിനടുത്തായിരുന്നു ഫീൽഡ് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ എന്താണ് ശരിക്കും സംഭവിച്ചതെന്ന് എനിക്കുറപ്പില്ല.
ഐപിഎലിനിടെയുള്ള മാനസിക സമ്മർദം വളരെ വലുതാണ്. ഓരോ റണ്‍സും അത്രയേറെ പ്രധാനപ്പെട്ടതും. അത് മത്സരത്തിലെ ഒരു പ്രധാനപ്പെട്ട നിമിഷം തന്നെയായിരുന്നു. എന്നിരുന്നാലും ആ സമയത്ത് മൈതാനത്തേക്ക് കടന്നത് ശരിയാണോ എന്ന് ചോദിച്ചാൽ അല്ല എന്നാണ് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെറ്റായ നടപടി: ബട്ലർ
11:20 PM Apr 12, 2019 | Deepika.com