കോല്‍ക്കത്ത: കോൽക്കത്തയുടെ വെല്ലുവിളി പഴങ്കഥയാക്കിക്കൊണ്ട് ധവാൻ- ഋഷഭ് കൂട്ടുകെട്ടിൽ ഡൽഹിക്ക് വന്പൻ ജയം. കോൽക്കത്തയുടെ 179 റൺസ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഏഴു പന്ത് ബാക്കിനിൽക്കേ ഡൽഹി മറികടന്നു.
സ്കോർ: കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: 178/7
ഡല്‍ഹി ക്യാപിറ്റല്‍സ്: 180/3 (18.5)
ശിഖർ ധവാന്റെയും 97 (63) ഋഷഭ് പന്തിന്റെയും 46 (31) മികവാർന്ന ബാറ്റിംഗാണ് ഡൽഹിയെ വിജയത്തിലെത്തിച്ചത്.
ടോസ് നേടിയ ഡല്‍ഹി കോല്‍ക്കത്തയെ ബാറ്റിംഗിനു വിടുകയായിരുന്നു. യുവതാരം ശുഭ്മാന്‍ ഗില്‍ (39 പന്തില്‍ 65 റൺസ്), റസല്‍ (21 പന്തില്‍ 45 റൺസ്) എന്നിവരുടെ പ്രകടനമാണ് കോല്‍ക്കത്തയെ 20 ഓവറില്‍ ഏഴു വിക്കറ്റിന് 178 റണ്‍സിലെത്തിച്ചത്.
ശുഭ്മാന്‍ ഗില്ലിനെയും ജോ ഡെന്‍ലിയെയും ഓപ്പണിംഗിനിറക്കിയ കോല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഇന്നിംഗ്സിന്റെ ആദ്യ പന്തില്‍ ഡെന്‍ലിയുടെ ഓഫ് സ്റ്റംപ് ഇഷാന്ത് ശര്‍മ തെറിപ്പിച്ചു. ആ ഓവര്‍ മെയ്ഡനുമായി.
63 റണ്‍സിന്റെ ഈ കൂട്ടുകെട്ട് ഉത്തപ്പയെ (28 റൺസ്) ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് കഗിസോ റബാദ പൊളിച്ചു. ഇതിനിടെ ഗില്‍ അര്‍ധ സെഞ്ചുറി തികച്ചു. 39 പന്തില്‍ ഏഴു ഫോറും രണ്ടു സിക്സും പായിച്ച് 65 റണ്‍സ് നേടിയ ഗില്ലിനെ കീമോ പോള്‍ അക്ഷര്‍ പട്ടേലിന്റെ കൈകളിലെത്തിച്ചു. പിന്നീടെത്തിയവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. എന്നാല്‍, റസല്‍ ആക്രമിച്ചു കളിക്കുന്നുണ്ടായിരുന്നു. 18-ാം ഓവറില്‍ റബാദയെ രണ്ടു സിക്സുകള്‍ക്ക് പായിച്ച റസലിന് അവസാന പന്ത് ദേഹത്ത് കൊണ്ടേറ്റ വേദന തിരിച്ചടിയായി. ക്രിസ് മോറിസ് എറിഞ്ഞ അടുത്ത ഓവറിന്റെ രണ്ടാം പന്തില്‍ റസല്‍ പുറത്തായി. മൂന്നു ഫോറും നാലു സിക്സും അടങ്ങുന്നതായിരുന്നു റസലിന്റെ ഇന്നിംഗ്സ്. പിയൂഷ് ചൗളയും (14 ), കുല്‍ദീപ് യാദവും (2) പുറത്തായില്ല. കീമോ പോള്‍, മോറിസ്, റബാദ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഡൽഹിക്ക് ഏഴു വിക്കറ്റ് ജയം
11:20 PM Apr 12, 2019 | Deepika.com