ഇരിങ്ങാലക്കുട: ദക്ഷിണേന്ത്യൻ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ ബാങ്ക് ചെന്നൈ തുടർച്ചയായ രണ്ടാം ജയത്തോടെ സെമിയിൽ. ഗ്രൂപ്പ് എയിൽ ഇന്നലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ മാന്നാനം കെഇ കോളജിനെ ഇന്ത്യൻ ബാങ്ക് കീഴടക്കി. 97-65നായിരുന്നു ഇന്ത്യൻ ബാങ്കിന്റെ ജയം. ഇന്ത്യൻ ബാങ്കിനായി ഹരിറാം 27ഉം എ. സൂര്യ 24ഉം പോയിന്റ് വീതം നേടി.
ഗ്രൂപ്പ് ബിയിലെ ആദ്യ പോരാട്ടത്തിൽ തിരുവനന്തപുരം കെഎസ്ഇബി ആതിഥേയരായ സ്പോർട്സ് ഡവലപ്മെന്റ് സൊസൈറ്റി ഇരിങ്ങാലക്കുടയെ പരാജയപ്പെടുത്തി. 80-68നായിരുന്നു കെഎസ്ഇബിയുടെ ജയം.
ബാസ്കറ്റ്: ഇന്ത്യൻ ബാങ്ക് സെമിയിൽ
11:20 PM Apr 12, 2019 | Deepika.com