ക്വിറ്റോ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജുമായി അടുപ്പമുള്ള സോഫ്റ്റ്വെയർ ഡെവലപ്പർ ഒലാ ബിനി ഇക്വഡോറിൽ അറസ്റ്റിലായി. ജപ്പാനിലേക്കു പോകാനായി ക്വിറ്റോ വിമാനത്താവളത്തിൽ എത്തിയപ്പോഴാണു കസ്റ്റഡിയിൽ എടുത്തത്. വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ വ്യാഴാഴ്ച ലണ്ടനിലെ ഇക്വഡോർ എംബസിയിൽനിന്ന് ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു സംഭവം. സ്വീഡൻ സ്വദേശിയാണ് ഇദ്ദേഹം. ഇക്വഡോറിലായിരുന്നു താമസം.
വിക്കിലീക്സും അസാൻജും ചേർന്ന് പ്രസിഡന്റ് ലെനിൻ മൊറീനോയെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന് ഇക്വഡോർ വൃത്തങ്ങൾ ആരോപിച്ചിരുന്നു.
വിക്കിലീക്സും അസാൻജും ചേർന്ന് പ്രസിഡന്റ് ലെനിൻ മൊറീനോയെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന് ഇക്വഡോർ വൃത്തങ്ങൾ ആരോപിച്ചിരുന്നു.