വാഷിംഗ്ടൺ ഡിസി: വിക്കിലീക്സിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്ഥാപകൻ ജൂലിയൻ അസാൻജ് ലണ്ടനിൽ അറസ്റ്റിലായതിനു പിന്നാലെയായിരുന്നു ഈ പ്രതികരണം.
2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിക്കിലീക്സിനെ ട്രംപ് കൂടെക്കൂടെ പ്രശംസിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ എതിരാളിയായിരുന്ന ഹില്ലരിയുടെയും ഡെമോക്രാറ്റ് പാർട്ടിയുടെയും രേഖകൾ വിക്കിലീക്സ് പുറത്തുവിട്ടതായിരുന്നു ഇതിനു കാരണം.
എന്നാൽ ഇതു താനുമായി ബന്ധപ്പെട്ട കാര്യമല്ലെന്നാണ് അസാൻജിന്റെ അറസ്റ്റിനു പിന്നാലെ ട്രംപ് വൈറ്റ്ഹൗസിൽ പ്രതികരിച്ചത്.