ടെൽ അവീവ്: ചന്ദ്രനിലേക്ക് ഇസ്രയേൽ അയച്ച പരീക്ഷണ പേടകം ലാൻഡിംഗിനു തൊട്ടുമുന്പ് ചന്ദ്രനിൽ തകർന്നുവീണു. എഞ്ചിൻ തകരാറാണു ബർഷീത് പേടകത്തിന്റെ തകർച്ചയ്ക്കു കാരണം.ചന്ദ്രന്റെ ചിത്രങ്ങളെടുക്കുകയും പരീക്ഷണം നടത്തുകയുമായിരുന്നു ലക്ഷ്യം. ഇസ്രയേൽ് വീണ്ടും ശ്രമിക്കുമെന്നും രണ്ടുമൂന്നുവർഷത്തിനുള്ളിൽ വിജയം നേടുമെന്നും കൺട്രോൾ റൂമിൽ ലാൻഡിംഗ് വീക്ഷിക്കാനെത്തിയ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.