ന്യൂഡൽഹി: ഭാരത സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധി നടന്നത് 79,000 കിലോമീറ്റർ. ഭൂമിയെ രണ്ടു തവണ ചുറ്റിവരാവുന്നത്ര ദൂരം. 1913 മുതൽ 1948 വരെയുള്ള 36 വർഷംകൊണ്ടാണ് ഈ നടപ്പ്.
മഹാത്മാഗന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പുറത്തുവിട്ടതാണ് ഈ വിവരം. ഗാന്ധിയും ആരോഗ്യവും @ 150 എന്ന പേരിൽ ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഒരു പ്രത്യേക പതിപ്പിലാണ് ഇതു പ്രസിദ്ധീകരിച്ചത്. ഗാന്ധിജിയുടെ ശരീരവും ആരോഗ്യവുമായി ബന്ധപ്പെട്ട ഒട്ടേറെ നുറുങ്ങുവിവരങ്ങൾ അതിലുണ്ട്.
* ഗാന്ധിജി ദിവസം 18 കിലോമീറ്റർ നടക്കുമായിരുന്നു.
* എഴുപതാം വയസിൽ (1939) ഗാന്ധിജിയുടെ ഭാരം 46.7 കിലോഗ്രാം മാത്രം. ഉയരം അഞ്ച് അടി അഞ്ച് ഇഞ്ച്.
* മൂന്നു തവണ മലന്പനി പിടിച്ചു. 1925, 1936, 1944 വർഷങ്ങളിൽ.
* രണ്ടു തവണ ശസ്ത്രക്രിയ. 1919ൽ പൈൽസിനും 1924ൽ അപ്പെൻഡിസൈറ്റിസിനും.
* ലണ്ടനിലായിരുന്നപ്പോൾ പ്ലൂരസി (ശ്വാസകോശത്തിലും നെഞ്ചിലുമുള്ള നീർക്കെട്ട്) ബാധിച്ചിരുന്നു.
* ഗാന്ധിജിക്ക് ആവശ്യത്തിനു തൂക്കമുണ്ടായിരുന്നില്ല. ബോഡി മാസ് ഇൻഡെക്സ് (ബിഎംഐ-കിലോഗ്രാമിലുള്ള ഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ വർഗംകൊണ്ടു ഹരിക്കുന്പോൾ കിട്ടുന്നത്) 17.1 ആയിരുന്നു. ഇന്നത്തെ കണക്കുകൂട്ടലിൽ ഗാന്ധിജി അണ്ടർവെയ്റ്റ് ആയിരുന്നു.
* ഉയർന്ന രക്തസമ്മർദം 1927 മുതൽ ഉണ്ടായിരുന്നു. 1940 -ൽ 220/110 ആയിരുന്നു മർദനില.
* രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരാശരിയിലും കുറവായിരുന്നു.