ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ ഭരണത്തെപ്പറ്റി രാജ്യത്തു വലിയ അഭിപ്രായമില്ല. വോട്ടർമാരുടെ കണക്കുകൂട്ടലിൽ ശരാശരിയിലും താഴെയാണു മോദി സർക്കാരിന്റെ പ്രകടനം.
കഴിഞ്ഞ ഒക്ടോബർ-ഡിസംബറിൽ രാജ്യത്തെ 534 ലോക്സഭാ മണ്ഡലത്തിൽ ആൾക്കാരെ കണ്ടു നടത്തിയ സർവേയിലെ ഫലമാണിത്. 2,73,487 പേരെ കണ്ട് അഭിപ്രായം ശേഖരിച്ചു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) എന്ന സന്നദ്ധ സംഘടനയാണു സർവേ നടത്തിയത്.
വോട്ടർമാർ ഏറ്റവും പ്രാധാന്യം കല്പിക്കുന്ന വിഷയങ്ങളിൽ സർക്കാരിന്റെ പ്രവർത്തനത്തിൽ തൃപ്തിയില്ല. പ്രവർത്തനമികവിന് ഒന്നു മുതൽ അഞ്ചു വരെ മാർക്ക് നല്കിയ സർവേയിലെ ഒരിനത്തിൽ പോലും മൂന്നുമാർക്ക് സർക്കാരിനു ലഭിച്ചില്ല. മൂന്നിൽ താഴെ എന്നാൽ ശരാശരിയിൽ താഴെ എന്നാണു വച്ചിരുന്നത്.
31 പൊതു പ്രശ്നങ്ങൾ ഉന്നയിച്ചതിൽ മെച്ചപ്പെട്ട തൊഴിൽ ലഭ്യതയ്ക്കാണു 46.8 ശതമാനം വോട്ടർമാർ ഏറ്റവുമധികം പ്രാധാന്യം നല്കിയത്. ഈ രംഗത്തു സർക്കാരിന്റെ പ്രവർത്തനത്തിനു ലഭിച്ച മാർക്ക് 2.15 മാത്രം. മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളും ആശുപത്രികളുമാണ് 34.6 ശതമാനം പ്രധാനമായി കണ്ടത്. ഗവൺമെന്റിനു ലഭിച്ച മാർക്ക് 2.35 മാത്രം.
വിവിധ മേഖലകളിൽ ഗവൺമെന്റിനു ലഭിച്ച മാർക്ക്
കുടിവെള്ള ലഭ്യത 2.52
നല്ല റോഡുകൾ 2.41
നല്ല പൊതുഗതാഗതം 2.58
കൃഷിക്കു വെള്ളം 2.18
കാർഷിക വായ്പാ ലഭ്യത 2.15
വിളകൾക്ക് ആദായവില 2.23
വളം, വിത്ത് സബ്സിഡി 2.06
ക്രമസമാധാനം 2.26