മുംബൈ: പ്രമുഖ ബോളിവുഡ് നടി ഉൗർമിള മാതോന്ദ്കർ കോണ്‍ഗ്രസിൽ ചേർന്നേക്കും. മുംബൈ നോർത്ത് മണ്ഡലത്തിൽ ഉൗർമിളയെ സ്ഥാനാർഥിയാക്കാനാണു കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പ്രമുഖ നടൻ ഗോവിന്ദ 2004ൽ കോണ്‍ഗ്രസ് ടിക്കറ്റിൽ വിജയിച്ച മണ്ഡലമാണു മുംബൈ നോർത്ത്. ബിജെപി കോട്ടയാണു മുംബൈ നോർത്ത് മണ്ഡലം.
2014ൽ ബിജെപിയിലെ ഗോപാൽ ഷെട്ടി 4,46,000 വോട്ടിനാണു കോണ്‍ഗ്രസിലെ സഞ്ജയ് നിരുപമിനെ പരാജയപ്പെടുത്തിയത്. ഇത്തവണ മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിലാണു നിരുപം മത്സരിക്കുന്നത്.
1980ൽ ബാലതാരമായാണ് ഉൗർമിള ചലച്ചിത്രരംഗത്തെത്തിയത്. രംഗീല, ഇന്ത്യൻ, ജുദായി, സത്യ, മസ്ത്, ദില്ലഗി, ഖൂബ്സൂരത് തുടങ്ങിയവയാണ് പ്രമുഖ ചിത്രങ്ങൾ.