പാറ്റ്ന: ബിഹാറിലെ ദർഭംഗ സീറ്റിനെച്ചൊല്ലി ആർജെഡിയും കോൺഗ്രസും തമ്മിൽ തർക്കം. ബിജെപി വിട്ടെത്തിയ കീർത്തി ആസാദിനെ മത്സരിപ്പിക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെടുന്പോൾ മുതിർന്ന നേതാവ് അബ്ദുൾ ബാരി സിദ്ദിഖിയെ മത്സരിപ്പിക്കണമെന്നാണ് ആർജെഡിയുടെ ആവശ്യം. കീർത്തി ആസാദിന്റെ സിറ്റിംഗ് സീറ്റാണ് ദർഭംഗ. എന്നാൽ, ദർഭംഗ തങ്ങളുടെ പരന്പരാഗത സീറ്റാണെന്നും 2014ൽ ചെറിയ വ്യത്യാസത്തിലാണു തോറ്റതെന്നും ആർജെഡി നേതാക്കൾ പറയുന്നു.
1980നുശേഷം കോൺഗ്രസ് വിജയിക്കാത്ത സീറ്റാണു ദർഭംഗ. എന്നാൽ, കീർത്തി ആസാദ് മൂന്നു തവണ ബിജെപി ടിക്കറ്റിൽ ഇവിടെ വിജയിച്ചിട്ടുണ്ട്. കോൺഗ്രസിനെ പരന്പരാഗതമായി പിന്തുണച്ചുവരുന്ന മൈഥിലി ബ്രാഹ്മണർക്ക് സ്വാധീനമുള്ള പ്രദേശമാണു ദർഭംഗ. കീർത്തി ആസാദ് ഈ വിഭാഗക്കാരനാണ്.