ജയ്പുർ: രാജസ്ഥാനിൽ 12 സ്വതന്ത്ര എംഎൽഎമാർ കോൺഗ്രസ് സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചു.
ബാബുലാൽ നഗർ, രാജ്കുമാർ ഗൗഡ്, മഹാദേവ് ഖൻഡേല, അലോക് ബേനിവാൾ എന്നിവർ ഉൾപ്പെടെ 12 എംഎൽഎമാർ ഇന്നലെ രാഹുൽഗാന്ധിയുടെ റാലിയിൽ പങ്കെടുത്തു. 13 സ്വതന്ത്ര എംഎൽഎമാരാണു രാജസ്ഥാനിൽ വിജയിച്ചത്.
200 അംഗ സഭയിൽ കോൺഗ്രസിന് നൂറ് അംഗങ്ങളും സഖ്യകക്ഷിയായ ആർഎൽഡിക്ക് ഒരംഗവുമുണ്ട്.
ബിജെപി-73, ബിഎസ്പി-ആറ്, ആർഎൽടിപി-മൂന്ന്, സിപിഎം-രണ്ട്, ബിടിപി-രണ്ട് എന്നിങ്ങനെയാണു മറ്റു കക്ഷികളുടെ നില.
ബിജെപി നേതാക്കളായ ഘൻശ്യാം തിവാരി, സുരേന്ദ്ര ഗോയൽ, ജനാർദൻ ഗെഹ്ലോട്ട് എന്നിവരും ജയ്പുർ മേയർ വിഷ്ണു ലതയും ഇന്നലെ കോൺഗ്രസിൽ ചേർന്നു.