കോയന്പത്തൂർ: ഒന്നാംക്ലാസ് വിദ്യാർഥിനിയെ ദൂരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. സ്കൂൾ വിട്ടു വീട്ടിലേക്കുപോയ കുട്ടിയെ രാത്രിയായിട്ടും കാണാനില്ലായിരുന്നു. വീട്ടുകാർ പോലീസിൽ പരാതിയും നല്കി. ഇന്നലെ പുലർച്ചെ കസ്തൂരിനായ്ക്കൻപാളയം എന്ന സ്ഥലത്തു ശരീരമാസകലം മുറിവുകളോടെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
കുറ്റവാളികളെ ഉടൻ പിടികൂടണമെന്നു ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു.
കുറ്റവാളികളെ ഉടൻ പിടികൂടണമെന്നു ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചു.