വാഷിംഗ്ടൺ ഡിസി: യുഎസ് മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കുന്നതിന് നൂറുകോടി ഡോളർ ചെലവഴിക്കാൻ ആക്ടിംഗ് പെന്റഗൺ മേധാവി പാട്രിക് ഷാനൻ അനുമതി നൽകി. യുഎസ് ആഭ്യന്തരവകുപ്പിന്റെ ആവശ്യപ്രകാരമാണിത്.
അരിസോണയിലെ യുമായിലും ടെക്സസിലെ എൽ പാസോയിലുമായി അതിർത്തിയിൽ 92 കിലോമീറ്റർ നീളത്തിലും അഞ്ചര മീറ്റർ ഉയരത്തിലും ഉരുക്കുവേലി നിർമിക്കാനാണ് തുക ചെലവഴിക്കുക. ഇതിനാവശ്യമായ നടപടിയെടുക്കാൻ യുഎസ് ആർമി എൻജിനിയറിംഗ് കോറിന് ഉത്തരവു നൽകിയെന്നു ഷാനൻ അറിയിച്ചു. മേഖലയിൽ റോഡുകൾ നിർമിക്കണമെന്നും വൈദ്യുതിവിളക്കുകൾ സ്ഥാപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
പെന്റഗണിന്റെ പ്രതിരോധ ബജറ്റ് സംബന്ധിച്ച് യുഎസ് കോൺഗ്രസിൽ മൊഴി നൽകാൻ ഷാനൻ തയാറെടുക്കുകയാണ്. ഇതിനിടയിലാണ് ട്രംപിന്റെ മതിൽനിർമാണ പദ്ധതിക്കു തുക അനുവദിച്ചത്.
യുഎസ് കോൺഗ്രസ് മതിൽ നിർമാണത്തിനു തുക അനുവദിക്കാത്തതിനെത്തുടർന്നു പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിനെ മറികടന്ന് മറ്റു ഡിപ്പാർട്ടുമെന്റുകളിൽനിന്നു പണം മതിൽ നിർമാണത്തിനു വഴി തിരിച്ചുവിടാൻ ഇതുമൂലം പ്രസിഡന്റിനു സാധിക്കും. ട്രംപിന്റെ നടപടി അധികാര ദുർവിനിയോഗമാണെന്നും തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും പ്രതിപക്ഷ ഡെമോക്രാറ്റുകളും ഏതാനും റിപ്പബ്ലിക്കന്മാരും കുറ്റപ്പെടുത്തി.
യുഎസ് ലക്ഷ്യമാക്കി പുതിയ കുടിയേറ്റ സംഘം
മെക്സിക്കോ സിറ്റി: യുഎസി ൽ കുടിയേറാമെന്ന മോഹവുമായി മധ്യ അമേരിക്കൻ രാജ്യങ്ങളിൽനിന്ന് മറ്റൊരു സംഘം കൂടി.
1,200 പേർ വരുന്ന സംഘത്തിൽ ക്യൂബയിൽനിന്നുള്ള ആളുകളുമുണ്ട്. ജനുവരിയിൽ യാത്ര പുറപ്പെട്ട സംഘം ഗ്വാട്ടിമാല വഴി തെക്കൻ മെക്സിക്കോയിൽ പ്രവേശിച്ചു. യുഎസ് അതിർത്തിയിലെത്താൻ വടക്കോട്ടു യാത്ര തുടരുകയാണ്.
മധ്യ അമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള ആയിരങ്ങളുടെ കുടിയേറ്റ സംഘം കഴിഞ്ഞവർഷം യുഎസ് ലക്ഷ്യമാക്കി യാത്ര നടത്തിയിരുന്നു. ഇവരെ തടയാൻ ആയുധമേന്തിയ ആയിരക്കണക്കിനു പട്ടാളക്കാരെ യുഎസ് ഭരണകൂടം അതിർത്തിയിൽ വിന്യസിച്ചു.