ഫെ​ഡ​റ​ര്‍ പ്രീ​ക്വാ​ര്‍ട്ട​റിൽ‍; ഹാ​ലെ​പ് ക്വാ​ര്‍ട്ട​റി​ല്‍

11:17 PM Mar 26, 2019 | Deepika.com
മ​യാ​മി: മ​യാ​മി ഓ​പ്പ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍. മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ഫെ​ഡ​റ​ര്‍ സെ​ര്‍ബി​യ​യു​ടെ ഫി​ലി​പ് ക്രാ​യി​നോ​വി​ച്ചി​നെ 7-5, 6-3ന് ​തോ​ല്പി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കെ​വി​ന്‍ ആ​ന്‍ഡേ​ഴ്‌​സ​ണ്‍ 6-4, 7-6(8-6)ന് ​പോ​ര്‍ച്ചു​ഗ​ലി​ന്‍റെ ജോ​വോ സൗ​സ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഡാ​നി​യ​ല്‍ മെ​ദ് വ​ദേ​വ്, ഡേ​വി​ഡ് ഗോ​ഫി​ന്‍, സ്റ്റെ​ഫാ​നോ​സ് സി​റ്റ്‌​സി​പാ​സ് എ​ന്നി​വ​ര്‍ പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി.

വ​നി​താ സിം​ഗി​ള്‍സി​ല്‍ സി​മോ​ണ ഹാ​ലെ​പ് 6-3, 6-3ന് ​വീ​ന​സ് വി​ല്യം​സി​നെ തോ​ല്‍പ്പി​ച്ച് ക്വാ​ര്‍ട്ട​റി​ലെ​ത്തി. ക​രോ​ളി​ന പ്ലീ​ഷ്‌​കോ​വ 2-6, 6-3, 7-5ന് ​യൂ​ലി​യ പു​ടി​ന്‍സെ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ താ​യ്‌വ​ാന്‍റെ ഷീ ​സൂ വി 6-3, 6-7(0-7), 6-2​ന് ക​രോ​ളി​ന വോ​സ്‌​നി​യാ​ട്സ്‌​കി​യെ ത​ക​ര്‍ത്തു. വാം​ഗ് ക്വി​യാം​ഗ്, മര്‍കെ​റ്റ വോ​ൺഡ്രൂഷോ​വ എ​ന്നി​വ​രും ക്വാ​ര്‍ട്ട​റി​ലെ​ത്തി.