കോൽക്കത്ത: തൃണമൂൽ കോൺഗ്രസും നടൻ കമൽഹാസൻ നേതൃത്വം നല്കുന്ന മക്കൾ നീതി മയ്യം പാർട്ടിയും ലോക്സഭാ തെരഞ്ഞെടുപ്പിൽ സഖ്യം രൂപവത്കരിച്ചു. ഇന്നലെ കോൽക്കത്തയിലെത്തിയ കമൽഹാസൻ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുമായി ചർച്ച നടത്തിയശേഷമായിരുന്നു സഖ്യപ്രഖ്യാപനം. ആൻഡമാനിലെ തൃണമൂൽ സ്ഥാനാർഥിയെ മക്കൾ നീതി മയ്യം പിന്തുണയ്ക്കും. തമിഴ് വംശജർ ഏറെയുള്ള പ്രദേശമാണ് ആൻഡമാൻ.