+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂടുതൽ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്നു സുപ്രീംകോടതിയും

ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്‌ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ​ക്കൊ​പ്പം കൂ​ടു​ത​ൽ വി​വി​പാ​റ്റ് പേ​പ്പ​ർ ര​സീ​തു​ക​ൾ കൂ​ടി എ​ണ്ണ​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ പി​ന്തു​ണ​ച്ച് സു​പ്രീം കോ​ട​തി. ഒ​രു അ​സം​ബ്ലി മ​ണ
കൂടുതൽ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്നു സുപ്രീംകോടതിയും
ന്യൂ​ഡ​ൽ​ഹി: ഇ​ല​ക്‌ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ​ക്കൊ​പ്പം കൂ​ടു​ത​ൽ വി​വി​പാ​റ്റ് പേ​പ്പ​ർ ര​സീ​തു​ക​ൾ കൂ​ടി എ​ണ്ണ​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ പി​ന്തു​ണ​ച്ച് സു​പ്രീം കോ​ട​തി. ഒ​രു അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ ഒ​രു ബൂത്തിലെ വി​വി​പാ​റ്റ് ര​സീ​തു​ക​ൾ മാ​ത്രം എ​ണ്ണി​യാ​ൽ മ​തി​യെ​ന്ന കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ല​പാ​ടി​നെ വി​മ​ർ​ശി​ച്ച ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, മെ​ച്ച​പ്പെ​ടു​ത്ത​ലു​ക​ൾ വ​രു​ത്താ​നു​ള്ള സാ​ധ്യ​ത​ക​ളെ ഒ​രു സ്ഥാ​പ​ന​ങ്ങ​വും അ​ത് ജു​ഡീ​ഷറി​യാ​ണെ​ങ്കി​ൽ പോ​ലും മാ​റ്റി​നി​ർ​ത്ത​രു​തെ​ന്നും കൂടുതൽ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ൾ എ​ണ്ണാ​നു​ള്ള ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്പാ​യി 50 ശ​ത​മാ​നം വി​വി​പാ​റ്റ് പേ​പ്പ​ർ സ്ലി​പ്പു​ക​ൾ (വോ​ട്ട​ർ വേ​രി​ഫൈ​ഡ് പേ​പ്പ​ർ ഓ​ഡി​റ്റ് ട്രെ​യി​ൽ) എ​ണ്ണ​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ടു 23 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി.

ക​മ്മീ​ഷ​ൻ സ്ലി​പ്പു​ക​ൾ എ​ണ്ണാ​നു​ള്ള പ​രി​ധി സ്വ​യം നി​ശ്ച​യി​ക്കു​ക​യാ​ണോ എ​ന്ന ചോ​ദ്യം ചീ​ഫ് ജ​സ്റ്റീ​സ് ഉ​ന്ന​യി​ച്ചു. ഒ​രു മ​ണ്ഡ​ല​ത്തി​ലെ ഒ​രു ബൂ​ത്തി​ലെ സ്ലി​പ്പു​ക​ൾ മാ​ത്രം എ​ണ്ണി​യാ​ൽ മ​തി​യെ​ന്നു പ​റ​യു​ന്ന​തി​ലെ യു​ക്തി എ​ന്താ​ണ്? വി​വി​പാ​റ്റ് മെ​ഷീ​നു​ക​ൾ സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നും ജ​ഡ്ജി​മാ​രാ​ണ് മു​ന്നോ​ട്ടു​വച്ച​ത്. പ​രി​ധി നി​ങ്ങ​ൾ ത​ന്നെ​യാ​ണ് നി​ശ്ച​യി​ക്കു​ന്ന​തെ​ങ്കി​ൽ വി​വി​പാ​റ്റ് മെ​ഷീ​ൻ എ​ന്തു​കൊ​ണ്ട് ആ​ദ്യം​ത​ന്നെ ന​ട​പ്പി​ലാ​ക്കി​യി​ല്ല? കോ​ട​തി​ക്ക് ഇ​ക്കാ​ര്യ​ങ്ങ​ളെ കു​റി​ച്ചു ചി​ന്തി​ക്കേ​ണ്ട ആ​വ​ശ്യ​വും വ​രി​ല്ലാ​യി​രു​ന്നു എ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​ക​ൾ വി​ശ​ദ​മാ​ക്കി തൃ​പ്തി​ക​ര​മാ​യ പു​തി​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച കോ​ട​തി, ഏ​പ്രി​ൽ ഒ​ന്നി​നു തു​ട​ർ വാ​ദ​ത്തി​നാ​യി മാ​റ്റി. ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വും കോ​ണ്‍ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലും മു​ഖ്യ ക​ക്ഷി​ക​ളാ​യ ഹ​ർ​ജി​യി​ൽ സി​പി​എം, എ​ൻ​സി​പി, ആം ​ആ​ദ്മി പാ​ർ​ട്ടി, തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് തു​ട​ങ്ങി​യ എ​ല്ലാ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും ക​ക്ഷി ചേ​ർ​ന്നി​ട്ടു​ണ്ട്.