ന്യൂഡൽഹി: 31 സ്ഥാനാർഥികളെക്കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. മുംബൈ നോർത്ത് വെസ്റ്റിൽ സഞ്ജയ് നിരുപം മത്സരിക്കും. മുംബൈ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തുനിന്നു നിരുപമിനെ മാറ്റി മിലിന്ദ് ദേവ്രയെ നിയമിച്ചു. പശ്ചിമബംഗാളിൽ 25 സ്ഥാനാർഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഗോവ(രണ്ട്) ഛത്തീസ്ഗഡ്(രണ്ട്) എന്നീ സംസ്ഥാനങ്ങളിലും ഡാമൻ ഡിയുവിലെ ഏക സീറ്റിലും സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു.