മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി ഷക്കീൽ അഹമ്മദ് ഷേഖ് എന്ന ലംബു ഷക്കീൽ മുംബൈ ജസ്ലോക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. 1990കളിൽ സ്വർണവും സ്ഫോടകവസ്തുക്കളും ഇന്ത്യയിലേക്കു കടത്തുന്നതിൽ ദാവൂദിനൊപ്പമുണ്ടായിരുന്നു.
2003വരെ ദുബായിൽ ഹവാല പണമിടപാടുകളിൽ ഷക്കീൽ പങ്കാളിയായി. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തി സൗത്ത് മുംബൈയിലെ ബൊഹ്റി മൊഹല്ലയിൽ ഭാര്യക്കും മാതാപിതാക്കൾക്കുമൊപ്പം താമസിച്ചുവരികയായിരുന്നു.
2003വരെ ദുബായിൽ ഹവാല പണമിടപാടുകളിൽ ഷക്കീൽ പങ്കാളിയായി. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തി സൗത്ത് മുംബൈയിലെ ബൊഹ്റി മൊഹല്ലയിൽ ഭാര്യക്കും മാതാപിതാക്കൾക്കുമൊപ്പം താമസിച്ചുവരികയായിരുന്നു.