മയാമി: മയാമി ഓപ്പണ്‍ ടെന്നീസിന്റെ വനിത സിംഗിൾസില്‍ സിമോണ ഹാലെപ് പ്രീക്വാര്‍ട്ടറില്‍. ആദ്യ സെറ്റ് നഷ്ടമായ ഹാലെപ് അടുത്ത സെറ്റുകളില്‍ ശക്തമായി തിരിച്ചുവന്ന് 5-7, 7-6 (7-1), 6-2ന് പൊളോന ഹെര്‍കോഗിനെ തോല്‍പ്പിച്ചു.
നിലവിലെ ചാമ്പ്യന്‍ സൊളാന് സ്റ്റീഫന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-3, 6-2) താത്യാന മരിയ പരാജയപ്പെടുത്തി. വീനസ് വില്യംസ് 6-3, 6-1ന് ഡാരിയ കസാറ്റ്കിനെയെയും കരോളിന പ്ലീഷ്കോവ 6-7(3-7), 6-1, 6-4ന് ആലിസ് കോര്നെറ്റിനെയും തോല്‍പ്പിച്ചു. എലിസ് മെര്‍ട്ടന്‍സ് നേരിട്ടുള്ള സെറ്റുകള്‍ക്ക് മാര്‍കെറ്റ വോന്ഡോറുസോവയോടു തോറ്റു.
സിമോണ ഹാലെപ് പ്രീക്വാര്‍ട്ടറില്‍
11:09 PM Mar 25, 2019 | Deepika.com