മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയുടെ പരിക്കില്‍ പേടിക്കാനില്ലെന്ന് മുംബൈ ഇന്ത്യന്‍സ് മാനേജ്മെന്റ് അറിയിച്ചു. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് പദ്ധതികളില്‍ പ്രധാന സ്ഥാനമുള്ള ബുംറയ്ക്ക് ഞായറാഴ്ച ഡല്‍ഹി കാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ വീണാണ് തോളിന് പരിക്കേറ്റത്.
ഇതോടെ ഡെത്ത് ഓവറുകളില്‍ മികച്ച ബൗളറെന്നു പേരെടുത്ത ബുംറയുടെ പരിക്ക് ഇന്ത്യന്‍ ക്യാംപില്‍ ആശങ്കയുണ്ടാക്കി. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ബുംറ ബാറ്റ് ചെയ്യാനിറങ്ങിയില്ല. വലിയ പ്രയാസമൊന്നും കൂടാതെ ബുംറയക്ക് കൈ അനക്കാനായെന്നും അറിയിച്ചു. മുംബൈ ഇന്ത്യന്‍സ് ഫിസിയോ തെറാപ്പിസ്റ്റ് നിതന്‍ പട്ടേലിന്റെ നിരീക്ഷണത്തിലാണ് ബുംറയിപ്പോള്‍.
ബുംറയുടെ പരിക്കില്‍ പേടിക്കാനില്ലെന്ന്
11:09 PM Mar 25, 2019 | Deepika.com