മുംബൈ: ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ മുംബൈ ഇന്ത്യന്‍സിനായി അടുത്ത രണ്ടു മത്സരങ്ങളില്‍ കളിക്കും. മലിംഗ ശ്രീലങ്കന്‍ ആഭ്യന്തര ഏകദിന ക്രിക്കറ്റില്‍ കളിക്കണമെന്ന നിലപാടില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് (എസ്എല്‍സി) അയവ് വരുത്തിയതോടെയാണ് താരം ഐപിഎലില്‍ ചേരുമെന്ന് ഉറപ്പായത്. ലോകകപ്പിന് ഇടംപിടിക്കേണ്ട കളിക്കാര്‍ നിര്‍ബന്ധമായും സൂപ്പര്‍ പ്രൊവിഷ്യല്‍ ഏകദിന ടൂര്‍ണമെന്റില്‍ കളിക്കണമെന്ന് എസ്എല്‍സി അറിയിച്ചിരുന്നു.
ഏപ്രില്‍ നാലു മുതല്‍ 11 വരെയാണ് ടൂര്‍ണമെന്റ്. ഈ തീരുമാനം താരത്തെ മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള ആദ്യ ആറു മത്സരങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തുന്നതായിരുന്നു. എന്നാല്‍, ബിസിസിഐയുടെ നിര്‍ദേശപ്രകാരമാണ് എസ്എല്‍സി മുന്‍നിലപാടില്‍ മാറ്റമുണ്ടാക്കിയതെന്ന റിപ്പോര്‍ട്ടുണ്ട്.
ലോകകപ്പ് ടീമില്‍ മലിംഗ തീര്‍ച്ചയായും ഉണ്ടാകുമെന്ന എസ്എല്‍സി ചീഫ് സെലക്ടര്‍ അഷാന്ത ഡി മെല്‍ പറഞ്ഞതോടെയാണ് താരത്തിന് ഐപിഎലില്‍ കളിക്കാനാകുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, കിംഗ്സ് ഇലവന് പഞ്ചാബ് എന്നിവര്‍ക്കെതിരേയാണ് മുംബൈയുടെ അടുത്ത മത്സരങ്ങള്‍.
മുംബൈക്കായി മലിംഗ കളിക്കും
11:09 PM Mar 25, 2019 | Deepika.com