ജോക്കോവിച്ച് പ്രീക്വാര്‍ട്ടറില്‍
11:09 PM Mar 25, 2019 | Deepika.com
മയാമി: മയാമി ഓപ്പണ്‍ ടെന്നീസില്‍ പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച് പ്രീക്വാര്‍ട്ടറില്‍. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ ജോക്കോവിച്ച് 7-5, 4-6, 6-1ന് ഫെഡറികോ ഡെല്ബോനിസിനെ തോല്പിച്ചു. ശക്തമായ പോരാട്ടത്തിലാണ് ലോക ഒന്നാം നമ്പറിന് ജയിക്കാനായത്. മിലോസ് റവോണിക്കിനെ 6-4, 6-4ന് കെയ്ൽ എഡ്മണ്ട് തോല്‍പ്പിച്ചു. ബോര്‍ണ കോറിച്ച്, നിക് കിര്ഗിയസ് എന്നിവരും പ്രീക്വാര്‍ട്ടറിലെത്തി.