ന്യൂഡൽഹി: മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപികയുടെ 132-ാം വാർഷികവും ബിസിനസ് ദീപികയുടെ 25-ാം വാർഷികവും ബുധനാഴ്ച ഡൽഹിയിൽ നടക്കും.
മൗലാന ആസാദ് റോഡിലെ ഉപരാഷ്ട്രപതിയുടെ ഒൗദ്യോഗിക വസതിയിലുള്ള സർദാർ വല്ലഭായ് പട്ടേൽ ഹാളിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു മുഖ്യാതിഥിയായിരിക്കും. സീറോ മലബാർ സഭാ മേലധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തും.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ സ്വാഗതം പറയും. ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ആമുഖ പ്രസംഗം നടത്തും. ദീപിക അസോസിയേറ്റ് എഡിറ്ററും ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ ജോർജ് കള്ളിവയലിൽ നന്ദി പറയും.
വ്യവസായ രംഗത്തെ മികവിനുള്ള ബിസിനസ് ദീപിക ബിസിനസ് എക്സലൻസ് അവാർഡിന് അർഹരായ ഡോ. അജിത് ജോയി. കെ (ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ, ഡിഡിആർസി എസ്ആർഎൽ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ്), ജോർജ് ആന്റണി (ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ, ജി.കെ. ഗ്രൂപ്പ് ഓഫ് കന്പനീസ്), കെ.ജി. അനിൽകുമാർ (ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ, ഐസിഎൽ ഫിൻകോർപ് ലിമിറ്റഡ്) എന്നിവർക്കു പുരസ്കാരങ്ങൾ സമ്മാനിക്കും.