ഓസ്ലോ: ശനിയാഴ്ച ആയിരത്തിലധികം പേരുമായി നോർവെയുടെ പടിഞ്ഞാറൻ തീരത്ത് കടൽക്ഷോഭത്തിൽപ്പെട്ട ഉല്ലാസക്കപ്പലിനെ തുറമുഖത്ത് അടുപ്പിച്ചു. ട്രോംസോയിൽനിന്നു സ്റ്റവാംഗറിലേക്കു പോവുകയായിരുന്ന വൈക്കിംഗ് സ്കൈ എന്ന ക്രൂസ് കപ്പലാണ് എൻജിനുകൾ നിലച്ച് അപകടത്തിൽപ്പെട്ടത്. തുടർന്ന് അപായ സന്ദേശം പുറപ്പെടുവിച്ചു.
1317 പേർ കപ്പലിലുണ്ടായിരുന്നു. അഞ്ഞൂറോളം പേരെ ഹെലികോപ്റ്ററുകളിൽ രക്ഷപ്പെടുത്തിയിരുന്നു. യാത്രക്കാരിൽ ഭൂരിഭാഗവും യുഎസ്, ബ്രിട്ടീഷ് പൗരന്മാരാണ്. എൻജിനുകൾ പ്രവർത്തിക്കാതിരുന്ന കപ്പൽ പാറയിലിടിക്കാതെ രക്ഷപ്പെട്ടത് മിനിറ്റുകളുടെ വ്യത്യാസത്തിലാണ്.
നിരവധി കപ്പലുകളും അഞ്ചു ഹെലികോപ്ടറുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ഇന്നലെ കപ്പലിലെ നാല് എൻജിനുകളിൽ മൂന്നെണ്ണത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാനായി. തുടർന്ന് ടഗ് ബോട്ടുകളുടെ സഹായത്തോടെ നോർവേയിലെ മോൾഡേ തുറമുഖത്ത് അടുപ്പിക്കുകയായിരുന്നു.