പനാജി: സൂപ്പര്‍ കപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്ന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) അറിയിച്ചു. ഭുവനേശ്വറില്‍ നടക്കുന്ന ഈ നോക്കൗട്ട്്് ടൂര്‍ണമെന്റ് ബഹിഷ്കരിക്കാനാണ് ഇപ്പോഴും ഐ ലീഗ് ക്ലബ്ബുകളുടെ തീരുമാനമെങ്കിലും ടൂര്‍ണമെന്റില്‍ മാറ്റമുണ്ടാകില്ലെന്നും ഫെഡറേഷന് അറിയിച്ചു.
മിനര്‍വ പഞ്ചാബ് എഫ്സി, ഐസോള്‍ എഫ്സി, ഗോകുലം കേരള എഫ്സി ക്ലബ്ബുകളാണ് ഭുവനേശ്വറില്‍ നടന്ന യോഗ്യത മത്സരങ്ങള്‍ ബഹിഷ്കരിച്ചത്. പിന്നീട് യോഗ്യത മത്സരങ്ങള്‍ ഒരിക്കല്‍ക്കൂടി നടത്തണമെന്ന് ക്ലബ്ബുകള്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഫെഡറേഷന് ഇവരുടെ ആവശ്യം അംഗീകരിക്കാന്‍ തയാറായില്ല. നിയമങ്ങളും ചട്ടങ്ങളും മാറ്റാനാവില്ലെന്ന നിലപാടിലാണ് ഫെഡറേഷന്. 29നാണ് സൂപ്പര്‍ കപ്പിനു തുടക്കമാകുന്നത്.
സൂപ്പര്‍ കപ്പ് നടക്കും
12:08 AM Mar 25, 2019 | Deepika.com