മയാമി: മയാമി ഓപ്പണ്‍ ടെന്നീസില്‍ ലോക ഒന്നാം നമ്പര്‍ പുരുഷതാരം നൊവാക് ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍. ജോക്കോവിച്ച് 7-6 (7-2), 6-2ന് ബെര്‍ണാര്‍ഡ് ടോമിക്കിനെ തോല്‍പ്പിച്ചു. ഇന്ത്യന്‍ വെല്‍സില്‍ നേരത്തെ പുറത്തായ ജോക്കോവിച്ച് മയാമിയില്‍ ഏഴാം കിരീടം തേടിയാണ് ഇറങ്ങുന്നത്.
നിലവിലെ ചാമ്പ്യന്‍ ജോണ്‍ ഇസ്നര്‍ മൂന്നാം റൗണ്ടിലെത്തിയപ്പോള്‍ കെയ് നിഷികോരിയും ഡൊമിനിക് തീമും പുറത്തായി. ഡുസാന്‍ ലജോവിച്ച് 2-6, 6-2, 6-3നാണ് നിഷികോരിയെ തോല്‍പ്പിച്ചത്. ഇന്ത്യന്‍ വെല്‍സ് ചാമ്പ്യന്‍ തീമിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-4, 6-4ന്) ഹുബര്‍ട്ട് ഹുര്‍കാസ് പരാജയപ്പെടുത്തി.
വനിത സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ നവോമി ഒസാകയും 23 ഗ്രാന്‍ സ് ലാം നേടിയ സെറീന വില്യംസും മുന്നേറ്റം നടത്തി. ഒസാക 6-0, 6-7 (3-7), 6-1ന് യാനിവ വിക്മെയറെയും സെറീന 6-3, 1-6, 6-1ന് റെബേക്ക പീറ്റേഴ്സണെയും പരാജയപ്പെടുത്തി. വീനസ് വില്യംസും മുന്നേറ്റം നടത്തിയിട്ടുണ്ട്.
മയാമി ഓപ്പണ്‍: ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍
01:26 AM Mar 24, 2019 | Deepika.com