സെഞ്ചൂറിയന്‍: ശ്രീലങ്കയ്ക്കെതിരേയുള്ള ട്വന്റി 20 പരമ്പര ദക്ഷിണാഫ്രിക്ക നേടി. മൂന്നു മത്സര പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 16 റണ്‍സിനു ജയിച്ചാണ് ആതിഥേയര്‍ പരമ്പര സ്വന്തമാക്കിയത്.
ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. റീസ ഹെന്‍ഡ്രിക്സ് (64), റാസി വാന്‍ ഡെര്‍ ഡുസെന്‍ (64) എന്നിവരുടെ മികവില്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ മൂന്നു വിക്കറ്റിന് 180 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ശ്രീലങ്കയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 164 റണ്‍സിലെത്താനെ സാധിച്ചുള്ളൂ. 84 റണ്‍സുമായി പുറത്താകാതെ നിന്ന മധ്യനിരതാരം ഇസ്രു ഉദാനയാണ് ലങ്കയുടെ ടോപ് സ്കോറര്‍. 48 പന്ത് നേരിട്ട ഉദാന എട്ട് ഫോറും ആറു സിക്സും നേടി. മറ്റുള്ളവര്‍ക്ക് ഇതിനൊപ്പം പ്രകടനം നടത്താന്‍ കഴിയാതിരുന്നതാണ് ലങ്കയെ തോല്‍പ്പിച്ചത്.
ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര
01:26 AM Mar 24, 2019 | Deepika.com