മാൽഡ (പശ്ചിമബംഗാൾ): എല്ലാദിവസവും കള്ളം പറയുന്നയാളാണു പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അഴിമതിക്കാരുടെയും നീരവ് മോദി, മെഹുൽചോക്സി, വിജയ് മല്യ തുടങ്ങിയവരുടേയും ചൗക്കിദാറാണു (കാവൽക്കാരൻ) മോദിയെന്നും രാഹുൽ കുറ്റപ്പെടുത്തി. രാജ്യത്തെ ഐക്യത്തോടെ നിലനിർത്താനാണു കോൺഗ്രസിന്റെ പോരാട്ടം.
കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കു തുടക്കംകുറിച്ച് മാൽഡയിൽ നടത്തിയ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.