ശ്രീനഗർ: അനന്തനാഗ് ലോക്സഭാ മണ്ഡലത്തിൽ പിഡിപി സ്ഥാനാർഥിയായി മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി മത്സരിക്കും. ജമ്മു ഉധംപുർ, ലഡാക്ക് സീറ്റുകളിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നു മെഹബൂബ പറഞ്ഞു. ശ്രീനഗറിൽ അഗ മൊഹസിൻ സ്ഥാനാർഥിയാകും. ബാരാമുള്ളയിൽ പിഡിപിയുടെ എംപ്ലോയീസ് യൂണിയൻ നേതാവ് അബ്ദുൾ ഖയൂം വാനി മത്സരിക്കും.