ബംഗളൂരു: മുൻ പ്രധാനമന്ത്രിയും ജനതാദൾ -എസ് ദേശീയ പ്രസിഡന്റുമായ എച്ച്.ഡി. ദേവഗൗഡ തുമകുരു(തുംകൂർ)വിൽ നിന്നു ലോക്സഭയിലേക്കു മത്സരിക്കും. 85 വയസുള്ള ഗൗഡ തിങ്കളാഴ്ച പത്രിക സമർപ്പിക്കും. അദ്ദേഹം കഴിഞ്ഞ തവണ ജയിച്ച ഹാസനിൽ കൊച്ചുമകൻ പ്രജ്വൽ രേവണ്ണയെ നിർത്തി. ജി.എസ്. ബാസവരാജാണു ബിജെപി സ്ഥാനാർഥി.