ന്യൂഡൽഹി: പാർട്ടിയുടെ പേരിനൊപ്പമുള്ള കോണ്‍ഗ്രസിനെ അടർത്തിമാറ്റാൻ മമത ബാനർജിയും തൃണമൂൽ കോണ്‍ഗ്രസും. പാർട്ടിയുടെ ലോഗോയിൽ പേരിനൊപ്പമുള്ള കോണ്‍ഗ്രസ് ഉപേക്ഷിക്കാനാണ് തൃണമൂലിന്റെ തീരുമാനം.
കോണ്‍ഗ്രസുമായി വഴിപിരിഞ്ഞ് 21 വർഷത്തിനുശേഷമാണ് മമതയുടെ പുനർവിചിന്തനം. 1998-ലാണ് മമത ബാനർജി കോണ്‍ഗ്രസ് സഖ്യം വിട്ട് തൃണമൂൽ കോണ്‍ഗ്രസ് രൂപീകരിക്കുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത പേരിൽ മാറ്റമുണ്ടാകില്ല.
നീല പശ്ചാത്തലത്തിൽ പച്ചനിറത്തിൽ തൃണമൂൽ എന്നെഴുതിയ ലോഗോ ഒരാഴ്ചയ്ക്കുള്ളിൽ പുറത്തുവിടുമെന്നാണു റിപ്പോർട്ട്. പാർട്ടി ബാനറിലും പോസ്റ്ററുകളിലും ഈ ലോഗോ ഇനി ഉപയോഗിക്കും.
മമതയുടെ അനന്തരവൻ അഭിഷേക് ബാനർജി, രാജ്യസഭാ എംപി ഡെറിക് ഒബ്രിയാൻ എന്നിവർ ട്വിറ്റർ, ഫേസ്ബുക്ക് പേജുകളിൽ പുതിയ ലോഗോ ഉപയോഗിച്ചു തുടങ്ങി.