ലക്നൗ: ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാവ് രാജ് ബബ്ബാറിനെ നേരത്തെ നിശ്ചയിച്ചിരുന്ന സീറ്റിൽനിന്നു കോൺഗ്രസ് മാറ്റി. മൊറാബാദ് സീറ്റിൽ രാജ്ബബ്ബാർ മത്സിരിക്കാനാണ് തീരുമാനിച്ചിരുന്നത്.
അദ്ദേഹത്തോട് ഫത്തേപ്പുർ സിക്രിയിൽനിന്നു മത്സരിക്കാനാണ് ഇപ്പോൾ കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതൽ വിജയ സാധ്യതയുള്ള മണ്ഡലം ഫത്തേപ്പുർ സിക്രിയാണെന്നു വിലയിരുത്തിയാണ് അദ്ദേഹത്തെ ഫത്തേപ്പുർ സിക്രിയിലേക്കു മാറ്റിയതെന്നു കോൺഗ്രസ് വ്യക്തമാക്കി. നേരത്തെ ബബ്ബാർ ആവശ്യപ്പെട്ടിരുന്ന സീറ്റാണ് ഫത്തേപ്പുർ സിക്രി.