വഡോദര: ഗുജറാത്തിലെ വഡോദരയിൽ ബാലികയെ തട്ടിക്കൊണ്ടുപോയെന്ന സംശയത്തെത്തുടർന്ന് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. പത്തർവാലി സ്വദേശി ചന്ദുഹായി രത്തോദിയയാണു കൊല്ലപ്പെട്ടത്.
നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയെന്ന സംശയത്തെത്തുടർന്ന് നാട്ടുകാർ ഇയാളെ പിന്തുടരുകയായിരുന്നു. കുട്ടിയെ വീടിനു സമീപം ഇറക്കിവിട്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വടിയും കല്ലും ഉപയോഗിച്ച് നാട്ടുകാർ ചന്ദുഹായിയെ അടിച്ചുവീഴ്ത്തുകയായിരുന്നു.