ഡമാസ്കസ്: അമേരിക്ക ഇറാക്കിൽ 2003ൽ നടത്തിയ രണ്ടാം അധിനിവേശത്തിനു പിന്നാലെ രൂപമെടുത്ത ജിഹാദി സംഘടനയാണ് ഐഎസ് ആയിമാറിയത്.
2006 ഒക്ടോബർ: ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്(ഐഎസ്ഐ) എന്ന പേരിൽ ഭീകരസംഘടന രൂപീകരിച്ചു.
2010 ഏപ്രിൽ: അബുബക്കർ അൽ ബാഗ്ദാദിയെ നേതാവായി തെരഞ്ഞെടുത്തു. സിറിയയിലെ പ്രസിഡന്റ് ബഷാർ അൽ അസദിനെതിരേ വിമതർ ആരംഭിച്ച യുദ്ധത്തിൽ ഐഎസ് 2011ൽ പങ്കാളിയായി.
2013 ജനുവരി: റാഖാ അടക്കം സിറിയയിലെ പ്രദേശങ്ങൾ ഐഎസ് പിടിച്ചെടുക്കാൻ തുടങ്ങി. ആ വർഷം തന്നെ ബാഗ്ദാദി സംഘടനയുടെ പേര് ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാക്ക് ആൻഡ് ലെവാന്റ്(ഐഎസ്ഐഎൽ) എന്നാക്കി.
2014 ജൂൺ: മൊസൂൾ, തിക്രിത് തുടങ്ങിയ ഇറാക്കി നഗരങ്ങളും ഐഎസ് നിയന്ത്രണത്തിൽ. ഹോംസിലുള്ള ഏറ്റവും വലിയ സിറിയൻ എണ്ണപ്പാടവും പിടിച്ചെടുത്തു. ജൂൺ 29ന് റാഖാ തലസ്ഥാനമായി ഇസ്ലാമിക് സ്റ്റേറ്റ് എന്ന പേരിൽ ഖലീഫാ സാമ്രാജ്യം പ്രഖ്യാപിച്ചു.
2014 ഓഗസ്റ്റ്: വടക്കൻ ഇറാക്കിലെ യസീദി ന്യൂനപക്ഷൾക്കു നേർക്ക് ആക്രമണം തുടങ്ങി. ആയിരങ്ങളെ കൊന്നൊടുക്കുകയും അടിമകളാക്കുകയും ചെയ്തു. പാശ്ചാത്യരാജ്യങ്ങളിൽനിന്നുള്ള മാധ്യമപ്രവർത്തകരെയും സന്നദ്ധസേവകരെയും തലവെട്ടിക്കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടാൻ തുടങ്ങി.
2014 സെപ്റ്റംബർ: റാഖായിൽ വ്യോമാക്രമണത്തോടെ യുഎസ് ഐഎസിനെതിരേ പോരാട്ടം തുടങ്ങി.
2015 ജനുവരി: ഐഎസിന്റെ ഭീകരഭരണം ഉച്ഛസ്ഥായിയിൽ. പടിഞ്ഞാറൻ സിറിയ മുതൽ കിഴക്കൻ ഇറാക്കുവരെ 88,000 ചതുരശ്ര കിലോമീറ്റർ നിയന്ത്രണത്തിൽ. എണ്ണവില്പന, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, കൊള്ള തുടങ്ങിയവയിലൂടെ വലിയ ധനസമാഹരണം.
2017 മാർച്ച്: യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ട പാൾമിറ സിറിയൻ സേന തിരിച്ചുപിടിച്ചു. 2016ൽ സിറിയൻ സേനയ്ക്കു നിയന്ത്രണം നഷ്ടമായി. 2017 മാർച്ചിൽ സിറിയൻ സേന വീണ്ടും തിരിച്ചുപിടിക്കുന്പോൾ ഇവിടത്തെ ചരിത്രശേഷിപ്പുകൾ പലതും ഐഎസ് നശിപ്പിച്ചിരുന്നു.
2017 ജൂലൈ: ഇറാക്കി സേന മൊസൂളിനെ ഐഎസ് മുക്തമാക്കി. പത്തുമാസം നീണ്ട പോരാട്ടത്തിൽ ആയിരക്കണക്കിനു സിവിലിയന്മാരും കൊല്ലപ്പെട്ടു. നഗരം ഏതാണ്ടു പൂർണമായി നശിച്ചു. എട്ടുലക്ഷം പേർ ഒഴിഞ്ഞുപോയി.
2017 ഒക്ടോബർ: കുർദുകൾ നേതൃത്വം നല്കുന്ന എസ്ഡിഎഫ് റാഖാ തിരിച്ചുപിടിച്ചു. ഐഎസിന്റെ മൂന്നു വർഷം നീണ്ട ഭരണത്തിന് അന്ത്യം.
2017 ഡിസംബർ: ഇറാക്കിനെ ഐഎസ് മുക്തമാക്കി.
2019 ഫെബ്രുവരി: ഐഎസിനുമേൽ സന്പൂർണവിജയം ഉടനെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
2019 മാർച്ച്: ഐഎസിന്റെ നിയന്ത്രണത്തിലുള്ള അവസാന ഭൂമി എസ്ഡിഎഫ് തിരിച്ചുപിടിച്ചു.